ലൂസിഫറിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷം

രാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ വമ്പന്‍ വിജയമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമെടുക്കാന്‍ കാരണം. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ ചിത്രീകരണം ഒക്ടോബറിലാണ് ആരംഭിക്കുന്നത്. അതിന് ശേഷമേ ലൂസിഫറിന്റെ രണ്ടാം ഭാഗം തുടങ്ങൂ.

മോഹന്‍ലാല്‍ ഇപ്പോള്‍ ജിബി ജോജു് തിരക്കഥയെുതി സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഷൂട്ടിംഗ് തിരക്കിലാണ്. അതിനുശേഷം ജൂണ്‍ ഒന്നിന് സിദ്ദിഖിന്റെ ബിഗ് ബ്രദര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യും.

പൃഥിരാജ് ഇപ്പോള്‍ കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ ലൊക്കേഷനിലാണ്. ശേഷം സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായിരിക്കും. 2020 ഏപ്രില്‍ വരെ പൃഥ്വിരാജ് ഡേറ്റ് മറ്റ് ചിത്രങ്ങളുടെ തിരക്കിണ്. അതിനു ശേഷമേ ലൂസിഫറിന്റെ രണ്ടാംഭാഗത്തിലേയ്ക്ക് കടക്കൂ.സംവിധായനും നടനും തിരക്കുകളിലായതിനാല്‍ ചിത്രം അടുത്ത വര്‍ഷം പ്രതീക്ഷിച്ചാല്‍ മതി.

Top