ആകാംക്ഷയ്ക്ക് വിരാമം ലൂസിഫറിന്റെ രണ്ടാംഭാഗം വരുന്നു ‘എംപുരാന്‍’

രാധകര്‍ ആകാക്ഷയോടെ കാത്തിരുന്ന ലൂസിഫറന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടന്നു. കൊച്ചിയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രണ്ടാംഭാഗത്തെ കുറിച്ച് പ്രഖ്യാപിച്ചത്. ലൂസിഫര്‍2 ന്റെ പേരും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെട്ടു. ‘എംപുരാന്‍’ എന്നാണ് ലൂസിഫറിന്റെ രണ്ടാംഭാഗത്തിന്റെ പേര്. മോഹന്‍ലാല്‍, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൃഥ്വിരാജാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.

സീക്വല്‍ ആണെന്നുകരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും പൃഥ്വിരാജും മുരളി ഗോപിയും പറഞ്ഞു. ലൂസിഫറിന്റെ ഈ വന്‍ വിജയമാണ് രണ്ടാംഭാഗം യാഥാര്‍ത്യമാക്കാന്‍ കഴിയുന്നതെന്നും ഇരുവരും പറഞ്ഞു.

L2 – EMPURAAN

#L2 #EMPURAAN More than a King..less than a God!Coming…SOON ENOUGH!

Posted by Prithviraj Sukumaran on Tuesday, June 18, 2019

‘ലൂസിഫര്‍ ആലോചിക്കുമ്പോള്‍ മലയാളത്തില്‍ 30 കോടി ബജറ്റുള്ള ഒരു ചിത്രം എന്നത് ചിന്തിക്കുക ബുദ്ധിമുട്ടായിരുന്നു. പക്ഷേ ലൂസിഫര്‍ നേടിയ വിജയത്തിന്റെ വലിപ്പം മലയാളസിനിമയുടെ വിപണി തന്നെയാണ് വലുതാക്കിയിരിക്കുന്നത്. കുറച്ചുകൂടി വലിയ കാന്‍വാസ് വേണ്ട സിനിമയാണ് ലൂസിഫറിന്‍രെ സീക്വല്‍. ഇത് സാധ്യമാവുന്നത് ലൂസിഫര്‍ വലിയ വിജയം നേടിയതുകൊണ്ടാണ്’, പൃഥ്വിരാജ് പറഞ്ഞു.

‘ഒരു മഞ്ഞുകട്ടയുടെ അറ്റം മാത്രമാണ് നിങ്ങള്‍ കണ്ടതെന്നാണ് ഞാന്‍ നേരത്തേ പറഞ്ഞിരുന്നത്. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. കുറച്ചുകൂടി ഉള്‍പ്പിരിവുകള്‍ രണ്ടാം ഭാഗത്തില്‍ ഉണ്ടാവും’, എന്ന് മുരളി ഗോപി പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ലുസിഫര്‍. മുരളിഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങി ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിരുന്നു അത്. വന്‍ താരനിര അണിനിരന്ന ചിത്രം ദിവസങ്ങള്‍ കൊണ്ടാണ് നൂറ് കോടി ക്ലബില്‍ ഇടം നേടിയത്.

Top