ലൂസിഫര്‍ തമിഴിലേയ്ക്ക്; സ്റ്റീഫന്‍ നെടുമ്പളളിയായി തമിഴകത്തിന്റെ സ്വന്തം തല

മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ തമിഴിലേയ്ക്ക്. മോഹന്‍ലാല്‍ തകര്‍ത്ത അഭിനയിച്ച സ്റ്റീഫന്‍ നെടുംമ്പള്ളിയായി തമിഴില്‍ എത്തുന്നത് തല അജിത്തായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചിത്രം തമിഴിലേയ്ക്ക് റീമേക്ക് ചെയ്യുമെന്ന സൂചന നല്‍കിയത് അജിത്ത് തന്നെയാണ്. ചിത്രം താന്‍ കണ്ടിട്ടില്ല. എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്ന് കേട്ടു. അത് പൊലൊരു സൂപ്പര്‍ കഥാപാത്രത്തെ താന്‍ അവതരിപ്പിച്ചാല്‍ എങ്ങനെ ഉണ്ടാവുമെന്നോ, അത് പ്രേഷകര്‍ സ്വീകരിക്കുമോ എന്നറിയില്ലെന്നും താരം പറഞ്ഞു. ഭാഗ്യമുണ്ടെങ്കില്‍ 2 വര്‍ഷങ്ങള്‍ കഴിഞ്ഞ് ചിത്രം റീമേക്ക് ചെയ്യുമെന്നാണ് അജിത്ത് പറയുന്നത്.

എന്നാല്‍ താരത്തിന്റെ ആരാധകര്‍ പറയുന്നത് സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രം അജിത്തിന് ശരിക്കും വഴങ്ങുമെന്നാണ്.

Top