ലൂസിഫര്‍ തെലുങ്ക്; മഞ്ജു വാര്യര്‍ അഭിനയിച്ച റോളില്‍ സുഹാസിനി ?

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ തെലുങ്ക് റീമേക്കില്‍ മോഹന്‍ലാല്‍ അഭിനയിച്ച റോളില്‍ ചിരഞ്ജീവി എത്തുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇപ്പോഴിതാ മഞ്ജു വാരിയര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനിയുടെ വേഷം തെലുങ്കില്‍ സുഹാസിനി ചെയ്യുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

സുഹാസിനിക്കൊപ്പം വിജയശാന്തിയുടെയും പേരു കേള്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

ചിത്രം സാഹോയുടെ സംവിധായകന്‍ സുജീത് ആണ് സംവിധാനം ചെയ്യുന്നത്. കോനിഡെലാ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ രാം ചരണാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയില്‍ അതിഥി വേഷത്തില്‍ റാണ ദഗുബാട്ടി എത്തുമെന്നും ടോളിവുഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനം ആരംഭിക്കും.

Top