ലൂസിഫറിലെ ‘റഫ്ത്താര’ ഗാനം യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ…

മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫർ ചിത്രത്തിലെ ‘റഫ്ത്താര’ വീഡിയോ ഗാനം പുറത്തിറങ്ങി.

ജ്യോത്സ്ന ആണ് ഗാനം ആലപിച്ചിരിക്കുന്നത്. തനിഷ്‌കിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ദീപക് ദേവ് ആണ്.ഏറെ വിവാദമായ ഈ ഗാനം ഇതിനോടകം തന്നെ 6.5 ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ഇതോടെ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ് ലൂസിഫറിലെ ‘റഫ്ത്താര’ ഗാനം.

ആക്ഷൻ രംഗങ്ങൾക്കിടയിലാണ് ഗാനം പ്രത്യക്ഷപ്പെടുന്നത്. അഭിനേത്രി, ഡാൻസർ, മോഡൽ എന്നീ നിലകളിൽ പ്രശസ്തയായ വലുസ്ച ഡിസൂസയാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.

മാർച്ച് 28ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.

Top