‘സ്റ്റീഫന്‍ നെടുമ്പള്ളി’; മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ പുതിയ പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്നാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. തീഷ്ണമായ നോട്ടത്തോട് കൂടി വാഹനത്തിലേക്ക് കയറാന്‍ തുടങ്ങുന്ന ‘സ്റ്റീഫന്‍ നെടുമ്പള്ളിയ്ക്ക്’ സോഷ്യല്‍ മീഡിയയില്‍ വന്‍സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിക്കുന്നത്. ഇതിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

മോഹന്‍ലാലിന് പുറമെ ബോളിവുഡ് താരം വിവേക് ഒബ്രോയ്, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, മഞ്ജു വാര്യര്‍, സാനിയ, ഫാസില്‍, കലാഭവന്‍ ഷാജോണ്‍, ബാല, സച്ചിന്‍ ഖഡെക്കാര്‍, ജോണ് വിജയ്, നൈല ഉഷ, സാനിയ, നന്ദു, ബാല തുടങ്ങി ഒരു വലിയ താര നിര തന്നെ ലുസിഫെറില്‍ അണിനിരക്കുന്നുണ്ട്.

സുജിത് വാസുദേവ് ദൃശ്യങ്ങള്‍ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവ് ആണ്. മുംബൈ. ലക്ഷദ്വീപ്, തിരുവനന്തപുരം, കൊച്ചി, റഷ്യ എന്നിവിടങ്ങളില്‍ ആയാണ് ഈ ചിത്രം ഷൂട്ട് ചെയ്തത്.

Top