ലൂസിഫറിന്റെ ടീസര്‍ നാളെ; പുറത്തിറക്കുന്നത്‌ മമ്മൂട്ടി

lucifer-movie

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലൂസിഫറിന്റെ ടീസര്‍ നാളെ പുറത്തിറങ്ങും. മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്ത് വിടും.

പൃഥ്വിയുടെ ആദ്യ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ആനിമേഷന്‍ ഡിജിറ്റല്‍ ബ്രിക്കും സംഗീതം ദീപക് ദേവുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പേരു പോലെ തന്നെ ഏറെ ദുരൂഹതകള്‍ ഉള്ളിലൊളിപ്പിച്ച ഫോന്റിന്റെ രൂപകല്‍പ്പന ആനന്ദ് രാജേന്ദ്രന്റേതാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top