മാസ്സ് പരിവേഷത്തില്‍ മോഹന്‍ലാല്‍ ; ലൂസിഫറിന്റെ കിടിലന്‍ ടീസര്‍ എത്തി

പൃഥ്വിരാജിന്റെ കന്നി സംവിധാനത്തില്‍ ഒരുങ്ങുന്ന ലൂസിഫറിന്റെ കിടിലന്‍ ടീസര്‍ പുറത്തുവിട്ടു. മാസ്സ് പരിവേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ മമ്മൂട്ടിയാണ് പുറത്തുവിട്ടത്.

മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.

മോഹന്‍ലാലിന്റെ സഹോദരനായി ടൊവിനോ തോമസാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ദ്രജിത്തും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതായി വാര്‍ത്തകള്‍ ഉണ്ട്. മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, ക്വീന്‍ ഫെയിം സാനിയ എന്നിവരും ചിത്രത്തിലുണ്ട്. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

Top