ഇരിപ്പിലും നടപ്പിലും എടുപ്പിലും മാസ്സ് ; ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമയുടെ ചിത്രീകരണം എന്നു തുടങ്ങുമെന്നുള്ള വാര്‍ത്തകള്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പൃഥ്വിരാജ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിക്കും. ജൂലായ് 18നായിരിക്കും സിനിമയുടെ ചിത്രീകരണം തുടങ്ങുക.

Top