ലൂസിഫറും മധുരരാജയും ഒരു ദിവസം : ട്രെയിലര്‍ മാര്‍ച്ച് 20ന് റിലീസ് ചെയ്യും

മ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പുതിയ ചിത്രങ്ങളാണ് മധുരരാജയും ലൂസിഫറും.രണ്ട് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടേയും ട്രെയിലര്‍ പുറത്തിറങ്ങുന്നത് ഒരുമിച്ചാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. മാര്‍ച്ച് 20നാണ് ഇരു ചിത്രങ്ങളുടേയും ട്രെയിലര്‍ പുറത്തിറങ്ങുന്നത്.

നടന്‍ പൃഥിരാജ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായി എത്തുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. വന്‍ താരനിരയോടെ പുറത്തിറങ്ങുന്ന ചിത്രം ആകാംക്ഷയോടെയാണ് പ്രേഷകര്‍ കാത്തിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജാ മമ്മൂട്ടി-പൃഥിരാജ് എന്നിവര്‍ ഒന്നിച്ച് അഭിനയിച്ച പോക്കിരാജയുടെ രണ്ടാംഭാഗമാണ്.

ലൂസിഫര്‍ മാര്‍ച്ച് 28ന് തിയറ്ററിലെത്തുമ്പോള്‍ മധുരരാജ ഏപ്രിലിലാണ് റിലീസ് ചെയ്യുന്നത്.

Top