ഖുറേഷി എബ്രാഹാമിനെ പരിചയപ്പെടുത്തി ‘ലൂസിഫര്‍’ ആന്തത്തിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ വീഡിയോ

ലയാളസിനിമയുടെ ഇതുവരെയുള്ള റെക്കോഡുകളെല്ലാം തിരുത്തിക്കുറിച്ച് മുന്നോട്ടു കുതിക്കുകയാണ് ലൂസിഫര്‍ എന്ന മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം. ഇപ്പോഴിതാ ലൂസിഫറിലെ അവസാനത്തെ ഗാനമായ എല്‍ ആന്തം വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. എബ്രാഹാം ഖുറേഷി ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ഗാനത്തിലുള്ളത്. എബ്രാഹം ഖുറേഷിയെകുറിച്ച് പത്രങ്ങള്‍ ഉള്‍പ്പെടെ നല്‍കിയിരിക്കുന്ന വാര്‍ത്തകള്‍ സഹിതമാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ കൊച്ചിന്‍ മള്‍ട്ടിപ്ലക്സ് കളക്ഷന്‍ 2 കോടി കവിഞ്ഞു. സിനിമാക്സ്, സിനി പോളിസ് സ്‌ക്രീനുകള്‍ നിര്‍ത്തിയതിനു ശേഷം ഈ നേട്ടത്തിലേക്ക് ഏറ്റവും വേഗത്തിലെത്തുന്ന ചിത്രമാണ് ലൂസിഫര്‍. ആഗോള ബോക്സ് ഓഫിസില്‍ 130 കോടിക്കടുത്ത് കളക്ഷന്‍ ഇതിനകം സ്വന്തമാക്കിയ ചിത്രം ടോട്ടല്‍ ബിസിനലായി 150 കോടിക്ക് മുകളില്‍ നേട്ടമുണ്ടാക്കിയതായി നേരത്തേ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. എട്ടു ദിവസങ്ങള്‍ കൊണ്ടാണ് 100 കോടി ക്ലബ്ബിലേക്ക് ചിത്രമെത്തിയത്.

മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ലൂസിഫറില്‍ സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

ബോളിവുഡ് താരം വിവേക് ഒബ്റോയി,ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ, ഫാസില്‍, മഞ്ജുവാര്യര്‍,മംമ്ത, ജോണ്‍ വിജയ് തുടങ്ങി വന്‍ താരനിരയാണ് ലൂസിഫറില്‍ അണിനിരന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്.

Top