ലൂസിഫറിലെ ഐറ്റം ഡാന്‍സ് ; ആ സമയത്ത് ആരും കാലുമാറരുത്; പൃഥിയെ ട്രോളി ഒമര്‍ലുലു

ടനും സംവിധായകനുമായ പൃഥ്വിരാജിനെ ട്രോളി ഒമര്‍ ലുലു. പൃഥിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിലെ ഐറ്റം ഡാന്‍ഡിനെച്ചൊല്ലിയുണ്ടായ വിവാദത്തിലാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം വെളിപ്പെടുത്തിയത്.

”ഒരുപാട് ചര്‍ച്ചയ്ക്കും വിലയിരുത്തലുകള്‍ക്കുമൊടുവില്‍ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധമല്ല എന്ന് തെളിയിക്കപ്പെട്ടതിനാല്‍ എന്റെ അടുത്ത പടത്തില്‍ ഒരു കിടിലം ഐറ്റം ഡാന്‍സ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാലുമാറരുത്”-എന്നായിരുന്നു ഒമര്‍ ലുലുവിന്റെ പോസ്റ്റ്.

സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്നും അത്തരം ഡയലോഗുകള്‍ പറയില്ലെന്നും പ്രഖ്യാപിച്ച പൃഥ്വി ആദ്യചിത്രത്തില്‍ തന്നെ ഐറ്റം ഡാന്‍സ് ഉള്‍പ്പെടുത്തിയത് വിവാദത്തിനും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു.ഇതിനെതിരെ പൃഥിരാജും രംഗത്ത് വന്നിരുന്നു. ഡാന്‍സ് ബാറില്‍ ഐറ്റം ഡാന്‍സ് അല്ലാതെ ഓട്ടന്‍ തുള്ളല്‍ കാണിക്കാന്‍ പറ്റുമോ എന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം.

മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിന്റെ ക്ലൈമാക്‌സ് രംഗത്തിലാണ് ഐറ്റം ഡാന്‍സ് ഉള്‍പ്പെടുത്തിയിരുന്നത്. 200 കോടി ക്ലബില്‍ ഇടംപിടിച്ച വേളയിലാണ് ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്.

Top