‘ഏറ്റവും കാത്തിരിപ്പുള്ള ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാമതെത്തി ‘ലൂസിഫര്‍’

റിലീസ് ചെയ്യാനിരിക്കുന്ന ഇന്ത്യന്‍ സിനിമകളില്‍ പ്രേഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമായി പൃഥിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ ഒന്നാമത്. ഐഎംഡിബിയുടെ ‘ഏറ്റവും കാത്തിരിപ്പുള്ള ഇന്ത്യന്‍ സിനിമകളും ഷോകളും’ (മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യന്‍ മൂവീസ് ആന്റ് ഷോസ്) എന്ന പട്ടികയിലാണ് ലൂസിഫര്‍ ഒന്നാമതെത്തിരിക്കുന്നത്.

നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘പിഎം നരേന്ദ്രമോദി’,’സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2′,ജോണ്‍ അബ്രഹാം ചിത്രം ‘റോമിയോ അക്ബര്‍ വാള്‍ട്ടര്‍’ എന്നീ ചിത്രങ്ങളയൊക്കേ പിന്തള്ളിയാണ് പട്ടികയില്‍ ‘ലൂസിഫര്‍’ ഒന്നാമതെത്തിയിരിക്കുന്നത്. ‘പിഎം നരേന്ദ്രമോദി’ രണ്ടാമതും നിതിന്‍ കക്കര്‍ സംവിധാനം ചെയ്യുന്ന ‘നോട്ട്ബുക്ക്’ മൂന്നാംസ്ഥാനത്തുമാണ് ഉള്ളത്.

വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘മധുരരാജ’യാണ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്ന അടുത്ത മലയാള സിനിമ. ഐഎംഡിബിയുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ‘മധുരരാജ’.

Top