ലൂസിഫറിന്റേത്‌ അന്തര്‍ദേശീയ വിജയം : തരണ്‍ ആദര്‍ശ്

ലയാള സിനിമയുടെ മാര്‍ക്കന്റ് ഇന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളും ഗള്‍ഫ് നാടുകളും കടന്ന് മറ്റ് രാജ്യങ്ങളിലേയ്ക്ക് കടന്നിരിക്കുകയാണ്.അതിന് ഏറ്റവും നല്ല ഉദാഹരണമാണ് അടുത്തിടെ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍. യുഎസ്, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങി ബിഗ്ബഡ്ജറ്റ് ചിത്രമായ ലൂസിഫര്‍ ലോകവ്യാപകമായി 3079 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോള്‍ ‘ലൂസിഫറി’ന്റെ അന്തര്‍ദേശീയ വിജയത്തില്‍ നിന്ന് മലയാളസിനിമയ്ക്ക് പലതും പഠിക്കാനുണ്ടെന്ന് പറയുകയാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ്.

‘അന്തര്‍ദേശീയ തലത്തില്‍ മലയാളസിനിമയ്ക്ക് ഒരു ട്രെന്‍ഡ്സെറ്റര്‍ ആയിരിക്കുകയാണ് ലൂസിഫര്‍.മുമ്പ് ഗള്‍ഫ് പോലെ ചില വിദേശ മാര്‍ക്കറ്റുകളില്‍ മാത്രമാണ് മലയാളസിനിമകള്‍ക്ക് പ്രേക്ഷകരെ കിട്ടിയിരുന്നത്. പക്ഷേ ലൂസിഫര്‍ അതിനപ്പുറം ലോകവ്യാപകമായി നല്ല മാര്‍ക്കറ്റ് കണ്ടെത്തി. ലീസിഫറിന് മറ്റ് വിദേശ രാജ്യങ്ങളില്‍ നേടാനായ ഈ വന്‍ വിജയം മലയാള സിനിമ വ്യവസായത്തിന്റെ കണ്ണ് തുറപ്പിച്ചിരിക്കുകയാണ്. ഇതോടെ പുതിയ മാര്‍ക്കറ്റുകള്‍ കണ്ടുപിടിക്കാന്‍ മലയാളസിനിമ നിര്‍മ്മാതാക്കള്‍ക്ക് ഇതൊരു പ്രചോദനമാകും.’ തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തു.

പൃഥിരാജിന്റെ ആദ്യ സംവിധാന സംരഭമായ ലൂസലിഫറിന് ഇന്ത്യയിലെ തിയറ്ററുകളില്‍ നിന്നും മാത്രമായി ആദ്യ ദിനം ലഭിച്ചത് 12 കോടിയാണ്. ചിത്രം പ്രദര്‍ശനത്തിന് എത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും ഹൗസ്ഫുള്‍ ആയാണ് പ്രദര്‍ശനം തുടരുന്നത്.ഇതിനോടകം തന്നെ ചിത്രം നൂറുകോടി ക്ലബില്‍ ഇടം നേടി കഴിഞ്ഞു.

Top