ആകാംക്ഷ നിറച്ച് ലൂസിഫര്‍; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ 7 മണിക്ക് എത്തും

lucifer-movie

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. സിനിമയുടെ ചിത്രീകരണം എന്നു തുടങ്ങുമെന്നുള്ള വാര്‍ത്തകള്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പൃഥ്വിരാജ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകരിലേക്ക് എത്തിക്കുകയാണ്. വൈകുന്നേരം ഏഴു മണിക്കാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിടുക. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിടുന്ന വാര്‍ത്ത പങ്കുവെച്ചത്.

മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിക്കും. ജൂലായ് 18നായിരിക്കും സിനിമയുടെ ചിത്രീകരണം തുടങ്ങുക.

Top