ചരിത്രം സൃഷ്ടിക്കാന്‍ ലൂസിഫര്‍; ആദ്യ ദിന കളക്ഷന്‍ 12 കോടി

പൃഥിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്‌ ഇന്ത്യയിലെ തിയറ്ററുകളില്‍ നിന്നും ആദ്യ ദിനം ലഭിച്ചത് 12 കോടി എന്ന് റിപ്പോര്‍ട്ട്.വിദേശരാജ്യങ്ങളിലെ കളക്ഷന്‍ കൂടി പുറത്തുവരുന്നതോടെ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ എന്ന റെക്കോര്‍ഡ് ലൂസിഫര്‍ സ്വന്തമാക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

ബിഗ്ബഡ്ജറ്റ് ചിത്രമായ ലൂസിഫര്‍ ലോകവ്യാപകമായി 3079 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ 404 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ലൂസിഫറില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, പൃഥിരാജ് തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

Top