ലൂസിഫര്‍: ഫൈറ്റ് സോംഗിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

പൃഥിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ ഫൈറ്റ് സോംഗിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘കടവുലെ പോലെ ‘ എന്ന ഗാനമാണ് പുറത്തുവിട്ടത്.കാര്‍ത്തിക്കാണ് ഗാനം ആലപിച്ചിരിക്കുന്നത്.ലോഗന്റെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്.

മികച്ച പ്രേഷക പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് ഇന്ത്യയിലെ തിയറ്ററുകളില്‍ നിന്നും ആദ്യ ദിനം ലഭിച്ചത് 12 കോടിയാണ്.
ബിഗ്ബഡ്ജറ്റ് ചിത്രമായ ലൂസിഫര്‍ ലോകവ്യാപകമായി 3079 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ 404 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ലൂസിഫറില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്റോയി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, പൃഥിരാജ് തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

Top