ലൂസിഫര്‍ ഗംഭീര സിനിമ; പൃഥിയെ അഭിനന്ദിച്ച് സൂര്യ


ദ്യ സംവിധാന സംരംഭമായ ലൂസിഫറിലൂടെ തനിക്ക് അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങുമെന്ന് തെളിയിച്ച നടനാണ് പൃഥിരാജ് സുകുമാരന്‍. മികച്ച പ്രേഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ചിത്രം 200 കോടി ക്ലബില്‍ കയറുന്ന ആദ്യ മലയാള സിനിമ എന്ന ലേബലും സ്വന്തമാക്കി. പൃഥി എന്ന സംവിധായകനെ പ്രശംസിച്ച് നിരവധി താരങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ അങ്ങ് തമിഴകത്തു നിന്നും പൃഥിയ്ക്ക് അഭിന്ദനം അറിയിച്ച് നടന്‍ സൂര്യ രംഗത്ത് വന്നിരിക്കുകയാണ്. ഒരഭിമുഖത്തിനിടയില്‍ സംവിധാനം മനസ്സില്‍ ഉണ്ടോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു സൂര്യ ലൂസിഫറിനെക്കുറിച്ച് സംസാരിച്ചത്.

#Suriya About #Prithvi & His Directorial Debut #Lucifer 😍😍😍

Posted by Team Surya & Prithviraj on Monday, May 20, 2019

സംവിധാനം തന്റെ മനസ്സില്‍ ഇല്ലെന്നും ആ വഴിയിലേയ്ക്ക് തിരിയാന്‍ താല്‍പര്യമില്ലെന്നും പറഞ്ഞ സൂര്യ പിന്നീട് പൃഥ്വിയെക്കുറിച്ചും ലൂസിഫറിനെക്കുറിച്ചും വാചാലനാകുകയായിരുന്നു. ഈ അടുത്താണ് താന്‍ ലൂസിഫര്‍ കണ്ടെതെന്നും ചിത്രം ഗംഭീരമാണെന്നും സൂര്യ പറഞ്ഞു. ചിത്രം അടിപൊളി എന്റര്‍ടെയ്‌നറാണ്. പൃഥിയെ വിളിച്ച് അഭിനന്ദനം അറിയിക്കണമെന്നും സൂര്യ പറഞ്ഞു. കൂട്ടത്തില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ കുറിച്ച് പറയാനും താരം മറന്നില്ല. ലാലേട്ടനെ ഈ വേഷത്തില്‍ കാണുമ്പോള്‍ ഒരുപാട് സന്തോഷം’എന്നും താരം കൂട്ടിച്ചേര്‍ത്തു.

Top