‘നാര്‍കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്’ ; ഹിറ്റ് ഡയലോഗിന് പിന്നിലെ കാഴ്ച്ചകള്‍ കാണാം

താര ചക്രവര്‍ത്തി മോഹന്‍ലാലിനെ നായകനാക്കി യുവ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍- വിവേക് ഒബ്റോയി- സായി കുമാര്‍ കോമ്ബിനേഷനിലുള്ള രംഗത്തിന്റെ ബിഹൈന്‍ഡ് ദ സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

എന്നെ അറിയാവുന്നരോട് പണ്ടേ ഞാന്‍ പറഞ്ഞിട്ടുണ്ട്, നാര്‍കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്. എന്ന മാസ് ഡയലോഗ് ലൂസിഫറില്‍ മോഹന്‍ലാല്‍ ആവര്‍ത്തിച്ചപ്പോള്‍ ആരാധകര്‍ അത് ആഘോഷമാക്കി മാറ്റുകയായിരുന്നു. ഈ രംഗം ചിത്രീകരിച്ചതിനു പിന്നിലെ പിന്നണി കാഴ്ചകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ലൂസിഫര്‍ സമാനതകളില്ലാത്ത വിജയമാണ് ബോക്സോഫീസില്‍ നേടിയത്. വെറും ഇരുപത്തിയൊന്ന് ദിവസം കൊണ്ടാണ് ലൂസിഫര്‍ 150 കോടി ക്ലബ്ബില്‍ പ്രവേശിച്ചത്. ബിഗ്ബഡ്ജറ്റ് ചിത്രമായ ലൂസിഫര്‍ ലോകവ്യാപകമായി 3079 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇന്ത്യയിലെ തിയറ്ററുകളില്‍ നിന്നും മാത്രം ആദ്യ ദിനം ലഭിച്ചത് 12 കോടിയായിരുന്നു.ഇരുന്നൂറ് കോടി എന്ന ബോക്സോഫീസ് ഹിറ്റില്‍ നിന്ന് എമ്പുരാന്‍ എന്ന രണ്ടാം ഭാഗത്തിനായി ഒരുങ്ങുകയാണ് ലൂസിഫര്‍.

മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ലൂസിഫറില്‍ സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

ബോളിവുഡ് താരം വിവേക് ഒബ്‌റോയി,ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ, ഫാസില്‍, മഞ്ജുവാര്യര്‍,മംമ്ത, ജോണ്‍ വിജയ് തുടങ്ങി വന്‍ താരനിരയാണ് ലൂസിഫറില്‍ അണിനിരന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്.

Top