ആകാംക്ഷയ്ക്ക് തിരിശീലയിട്ട് ലൂസിഫറിലെ 27-ാം ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്‌

രാധകരുടെ ആകാംക്ഷയ്ക്ക് തിരിശീലയിട്ട് ലൂസിഫറിലെ 27-ാം ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ പൃഥിരാജ് അതിഥി വേഷത്തില്‍ എത്തുന്നുണ്ട് എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും അത് സ്ഥീതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഇതാ ലൂസിഫറിലെ പൃഥിരാജിന്റെ കാര്യക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. സയിദ് മസൂദ് എന്ന കഥാപാത്രമായാണ് ലൂസിഫറില്‍ പൃഥിരാജ് എത്തുന്നത്.

വന്‍താരനിരയില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തില്‍ സംവിധായകന്‍ കൂടിയായ പൃഥിരാജും അഭിനയിക്കുന്നുവെന്ന വാര്‍ത്ത ആരാധകരില്‍ കൂടുതല്‍ ആകാംക്ഷ ജനിപ്പിരിക്കുകയാണ്. എന്നാല്‍ ചിത്രത്തിലെ പൃഥിയുടെ വേഷം എന്താണെന്ന് പുറത്തുവിട്ടിട്ടില്ല.

പൃഥിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറില്‍ സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ബോളിവുഡ് താരം വിവേക് ഒബ്റോയി,ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ, ഫാസില്‍, മഞ്ജുവാര്യര്‍,മംമ്ത, ജോണ്‍ വിജയ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘ലൂസിഫര്‍’. ചിത്രം മാര്‍ച്ച് 28ന് തിയറ്ററുകളിലെത്തും.

Top