lucid air car will change their speed 60 mile/hour in 2 and half seconds

ലൂസിഡ് മോട്ടോഴ്‌സില്‍ നിന്നുള്ള ‘ലൂസിഡ് എയര്‍’ സൂപ്പര്‍ കാറുകള്‍ വെല്ലുവിളിയുമായി രംഗത്തിറങ്ങാന്‍ തയാറെടുക്കുന്നത്.

1,000 ബി എച്ച് പി കരുത്തോടെ എത്തുന്ന സെഡാനു നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 60 മൈല്‍ അതായത് 96 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ വെറും രണ്ടര സെക്കന്‍ഡ് മതിയെന്നാണ് സവിശേഷത.മാത്രമല്ല, ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ കാര്‍ 400 മൈല്‍(640 കിലോമീറ്റര്‍) ഓടുമെന്നാണു ലൂസിഡ് മോട്ടോഴ്‌സിന്റെ അവകാശവാദം.

തകര്‍പ്പന്‍ ഫിനിഷും മൈക്രോ ലെന്‍സ് ഹെഡ്‌ലാംപും മിഠായിയുടെ ആകൃതിയും അലൂമിനിയം നിര്‍മിത ബോഡിയുമൊക്കെയായി എത്തുന്ന ‘ലൂസിഡ് എയര്‍’ സെഡാന്‍ 2019ല്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ കാറിന്റെ വില 66.72 ലക്ഷം മുകളിലാവുമെന്നാണു പ്രതീക്ഷ.

താഴ്ന്ന നിലയിലുള്ള മുന്‍ഭാഗത്താണു മൈക്രോ ലെന്‍സുള്ള എല്‍ ഇ ഡി ഹെഡ്‌ലാംപുകള്‍ ഇടംപിടിക്കുന്നത്. മുന്‍ ആക്‌സിലിന്റെ മധ്യത്തോളം താഴ്ന്നാണു വിന്‍ഡ്ഷീല്‍ഡ് അവസാനിക്കുന്നത്.
‘മോഡല്‍ എസും’ ‘മോഡല്‍ എക്‌സു’മായി ആഡംബര വൈദ്യുത വാഹന വിപണിയില്‍ ടെസ്‌ല ആസ്വദിക്കുന്ന മേധാവിത്തത്തിനു ‘ലൂസിഡ് എയര്‍’ വന്‍ ഭീഷണി സൃഷ്ടിക്കുമെന്നാണു വിലയിരുത്തല്‍.

സൂപ്പര്‍ കാറിനൊത്ത പ്രകടനക്ഷമതയും ‘ലൂസിഡ് എയറി’നു നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. . ഡ്രൈവറെ സഹായിക്കാന്‍ റഡാര്‍, ലിഡാര്‍, കാമറ സംവിധാനങ്ങളും കാറിലുണ്ടാവും; അതുകൊണ്ടുതന്നെ നിലവില്‍ വികസന ഘട്ടത്തിലുള്ള പല സ്വയം ഓടുന്ന കാറുകള്‍ക്കും ‘ലൂസിഡ് എയര്‍’ വെല്ലുവിളി സൃഷ്ടിക്കാന്‍ സാധ്യതയേറെയാണ്

Top