Luca Zidane sent off after headbutt in Madrid derby

മാഡ്രിഡ്: മുന്‍ ഫ്രഞ്ച് താരം സിനദിന്‍ സിദാന്റെ മകനും റയല്‍ മാഡ്രിഡ് യൂത്ത് ടീമിന്റെ ഗോള്‍ കീപ്പറുമായ ലൂക്ക സിദാന്‍ സഹതാരത്തെ തലകൊണ്ടിടിച്ചു. അത്‌ലറ്റിക്കോ മാഡ്രിഡ് ജൂനിയര്‍ ടീമിനെതിരായ മല്‍സരത്തിനിടെയാണ് പ്രകോപിതനായ ലൂക്ക സഹതാരത്തെ തല കൊണ്ട് ഇടിച്ചു നിലത്തിട്ടത്.

ഉടന്‍ തന്നെ റഫറി താരത്തെ ചുവപ്പുകാര്‍ഡ് കാട്ടി പുറത്താക്കുകയും ചെയ്തു. മല്‍സരത്തില്‍ 42ന് അത്‌ലറ്റിക്കോ വിജയിച്ചു.

2006ലെ ലോകകപ്പില്‍ സിദാന്‍ ഇറ്റലിയുടെ മറ്റരാസിയെ തലകൊണ്ടിടിച്ച് വിവാദത്തിന് വഴി തുറന്നിരുന്നു. 9 വര്‍ഷങ്ങള്‍ക്കിപ്പുറം പിതാവിന്റെ ഇടി ഓര്‍മ്മിപ്പിക്കുന്ന പ്രവൃത്തിയാണ് ലൂക്കയും ചെയ്തത്.

Top