‘ആ രംഗം ഇല്ലെങ്കില്‍ ലൂക്കയില്ല’ ; വികാരഭരിതനായി സംവിധായകന്‍

വാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്ത് ടൊവീനോ തോമസും അഹാനയും നായികാ നായകനായെത്തിയ ലൂക്ക വ്യത്യസ്തമായൊരു പ്രമേയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. ചിത്രത്തിലെ ‘ലൂക്ക’യെന്ന സ്‌ക്രാപ്പ് ആര്‍ട്ടിസ്റ്റായാണ് ടൊവിനോ എത്തിയത്. നിഹാരിക എന്ന നായികാ കഥാപാത്രമായിരുന്നു അഹാനയുടേത്. ചിത്രം നൂറ് ദിവസം പിന്നിടുന്ന വേളയില്‍ പുറത്തെത്തിയ ഡിവിഡിയില്‍ തന്റെ അനുവാദമില്ലാതെ ഒരു പ്രധാന രംഗം മുറിച്ചുമാറ്റപ്പെട്ടതിലെ വേദന പങ്ക് വെച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍.

സെന്‍സര്‍ ബോര്‍ഡ് പോലും ഒഴിവാക്കരുതെന്ന് പറഞ്ഞ ചുംബനരംഗം ലൂക്കയുടെ ഡിവിഡി ഇറങ്ങിയപ്പോള്‍ മുറിച്ചുമാറ്റിയതെന്തിനെന്നാണ് സംവിധായകന്റെ ചോദ്യം.

ആ രംഗം ഇല്ലെങ്കില്‍ ലൂക്ക എന്ന സിനിമ ഇല്ല. തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ആ രംഗം മോശമെന്ന് വിലയിരുത്തിയിട്ടില്ല. കവിതയില്‍ ഒരു വരി നഷ്ടപ്പെട്ടാല്‍, ഒരു വാക്കു നഷ്ടപ്പെട്ടാല്‍ അത് നിര്‍ജീവമാണ്, സിനിമയും അങ്ങനെ തന്നെയാണെന്നും അരുണ്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Top