ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ സംയുക്ത സൈനിക മേധാവി

ഡൽഹി: റിട്ട. ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ പുതിയ സംയുക്ത സൈനിക മേധാവി. ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച് 9മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പിൻഗാമിയെ കേന്ദ്രം തെരഞ്ഞെടുത്തിരിക്കുന്നത്.

കരസേനയുടെ ഈസ്റ്റേൺ കമാന്റ് ചീഫ് ആയിരുന്ന അനിൽ ചൗഹാൻ 2021ൽ വിരമിച്ചിരുന്നു. ജമ്മു കശ്മീർ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വിഘടനവാദ പ്രവർത്തനങ്ങൾ നേരിടുന്നതിനുള്ള നിരവധി സൈനിക ഓപ്പറേഷനുകൾ നയിച്ച ഓഫീസർ കൂടിയാണ് അനിൽ ചൗഹാൻ.

രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവിയായ ജനറൽ ബിപിൻ റാവത്ത് 2021 ഡിസംബർ 21നാണ് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത്. ഊട്ടിയിൽ നടന്ന അപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ഉൾപ്പെടെ 14പർ കൊല്ലപ്പെട്ടിരുന്നു.

Top