ഫെബ്രുവരിയില്‍ നടന്ന എല്‍എസ്എസ്/ യുഎസ്എസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : എല്‍എസ്എസ്/ യുഎസ്എസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫെബ്രുവരിയില്‍ നടന്ന പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചത്. പരീക്ഷാ ഭവന്റെ വെബ്സെറ്റില്‍ വിശദമായ ഫലം ലഭിക്കും. keralapareekshabhavan.in എന്ന വെബ്സൈറ്റിലാണ് ഫലം പബ്ലിഷ് ചെയ്തിരിക്കുന്നത്.

ഫെബ്രുവരിയിലാണ് പരീക്ഷ നടന്നത്. 82,424 വിദ്യാര്‍ത്ഥികള്‍ യുഎസ്എസ് പരീക്ഷയെഴുതി. അതില്‍ 8892 പേര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി.

Top