2025 ല്‍ മനുഷ്യനെ വഹിച്ചുള്ള ഗഗന്‍യാന്‍ സാധ്യമാകും: വി നാരായണന്‍

തിരുവനന്തപുരം : 2025 ല്‍ മനുഷ്യനെ വഹിച്ചുള്ള ഗഗന്‍യാന്‍ സാധ്യമാകുമെന്ന് എല്‍പിഎസ് സി ഡയറക്ടര്‍ വി നാരായണന്‍. ഈ വര്‍ഷം ജൂണില്‍ ആളില്ലാതെ റോക്കറ്റ് രാജ്യം പരീക്ഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എല്ലാത്തിനും പൂര്‍ണ സജ്ജമാണെന്നും ഘട്ടം ഘട്ടമായി പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ആദിത്യ എല്‍ 1 ദൗത്യത്തിനു ശേഷം എല്‍പിഎസ് സി ഡയറക്ടര്‍ ഡോ.വി. നാരായണന്‍ അറിയിച്ചു.

വികസിത രാഷ്ട്രത്തിലേക്കുള്ള ചവിട്ട്പടിയാണ് ഇപ്പോള്‍ നടക്കുന്ന ശാസ്ത്ര പരീക്ഷണങ്ങള്‍. ആദിത്യ എല്‍ 1 ല്‍ നിന്ന് എപ്പോള്‍ സിഗ്‌നല്‍ കിട്ടുമെന്ന് ഇപ്പോള്‍ പറയുന്നില്ല.100% ടെന്‍ഷന്‍ ഇല്ലാതെ നടന്ന വിക്ഷേപണമായിരുന്നു ആദിത്യ എല്‍ 1 ന്റേത്. അടുത്ത ജിഎസ് എല്‍വി വിക്ഷേപണത്തിനും സജ്ജമെന്ന് അദ്ദേഹം അറിയിച്ചു.

Top