LPG prize rising

gas

ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. സബ്‌സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന്റെ വില 37.50 രൂപയും സബ്‌സിഡിയുള്ള സിലിണ്ടറിന്റെ വില രണ്ട് രൂപയും വര്‍ധിപ്പിച്ചു.

ഇത് പ്രകാരം 14.2 കിലോഗ്രാം സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 529.50 രൂപയാണ്. കൊല്‍ക്കത്തയില്‍ 551ഉം മുംബൈയില്‍ 538.50 രൂപയുമായി.

സബ്‌സിഡിയുള്ള സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 430.64 രൂപയായാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ 430.64ഉം കൊല്‍ക്കത്തയില്‍ 432.64ഉം മുംബൈയില്‍ 460.27ഉം ചെന്നൈയില്‍ 418.14രൂപയുമാണ് വില.

Top