പാചകവാതക വിലയില്‍ വീണ്ടും വര്‍ധനവ്; ഇന്ധന വില കുറഞ്ഞു

തിരുവനന്തപുരം: പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിനു 74 രൂപ 50 കൂടിയിട്ടുണ്ട്. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ഗാർഹിക സിലിണ്ടറിന് വില 891.50 രൂപയായി. 1692.50 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിൻ്റെ ഇന്നത്തെ വില. പാചകവാതക വില രണ്ടാഴ്ച മുൻപ് 25 രൂപ കൂടിയിരുന്നു. ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 10 മാസത്തിനിടെ 30 ശതമാനത്തോളം വർധനവാണ് ഉണ്ടായത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് ഈ വർഷം മാത്രം 370 രൂപ വർധിച്ചു.

അതേസമയം ഇന്ധനവിലയില്‍ നേരിയ കുറവുണ്ടായി. പെട്രോള്‍ വില ലിറ്ററിന് 14 പൈസയും ഡീസല്‍ വില 15 പൈസയുമാണ് കുറച്ചത്. ഇതോടെ കൊച്ചിയിലെ ഡീസൽ വില 93.59 രൂപയും ഒരു ലിറ്റർ പെട്രോളിന്റെ വില 101.49 രൂപയുമാണ്.

Top