എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വില 101 രൂപ കുറച്ചു

കൊച്ചി: സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കൊച്ചിയില്‍ 101 രൂപ കുറഞ്ഞു. 1902 രൂപയാണ് പുതിയ നിരക്ക്. അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്നു പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

ജനുവരി ആദ്യവും വാണിജ്യ സിലിണ്ടറിന് വില കുറവ് രേഖപ്പെട്ടുത്തിയിരുന്നു. 19 കിലോ എല്‍പിജി സിലിണ്ടറിന് 101 രൂപ ആണ് അന്ന് കുറച്ചത്. ഡിസംബര്‍ ഒന്നിന് 102.50 കൂടിയ ശേഷമാണ് ജനുവരിയില്‍ വില കുറച്ചത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 1994 രൂപ ആയിരുന്നു. ഈ വിലയിലാണ് ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തിയത്.

Top