അടുക്കളയില്‍ ഇനി ചിലവ് കൂടും, പാചകവാതക വിലയില്‍ വന്‍ വര്‍ധനവ്

gas

ന്യൂഡല്‍ഹി: ഗാര്‍ഹിക പാചകവാതക വിലയില്‍ വന്‍ വര്‍ധനവ്.

സിലണ്ടര്‍ ഒന്നിന് 49 രൂപയാണ് വര്‍ധിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും.

14.5 കിലോ സിലണ്ടറിന് പുതിയ വില 646.50 രൂപയാണ്. 597.50 രൂപയില്‍ നിന്നാണ് വില കുതിച്ചുയര്‍ന്നത്. ഗാര്‍ഹികേതര സിലണ്ടറിന്റെ വിലയിലും വന്‍ വര്‍ധനവാണ് വരുത്തിയത്.

19 കിലോ ഗാര്‍ഹികേതര സിലണ്ടറിന് 76 രൂപയാണ് കൂടിയത്. 1160.50 രൂപയാണ് പുതിയ വില.

Top