പാചക വാതക വില: 25 രൂപ വീണ്ടും കൂട്ടി

ന്യൂഡൽഹി: പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയവില ഇന്ന് നിലവില്‍ വന്നു. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന്​ വില 801 രൂപയായി.

ഡിസംബർ ഒന്നിനും പതിനാറിനും 50 രൂപ വീതം കൂട്ടിയിരുന്നു. ഈ മാസം ആദ്യം 25 രൂപ വർധിപ്പിച്ചതിന്​ ശേഷം ഫെബ്രുവരി 14ന്​ സിലിണ്ടറിന്​ 50 രൂപ  വീതം കൂട്ടിയിരുന്നു.ഫെബ്രുവരിയിൽ മാത്രം 100 രൂപയാണ്​ പാചകവാതകത്തിന്​ ഇതോടെ വർധിച്ചത്​.

Top