പാചക വാതക വില വീണ്ടും കൂട്ടി; 19 കിലോ സിലിണ്ടറിന് ഇന്ന് മുതൽ 2355.50 രൂപ

ഡൽഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോയുടെ സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. 102.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി.

നേരത്തെ ഏപ്രിൽ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 250 രൂപ വർധിപ്പിച്ചിരുന്നു. അന്ന് 2,253 രൂപയായായിരുന്നു. മാർച്ച് ഒന്നിന് 105 രൂപയും വർധിപ്പിച്ചിരുന്നു. അതേസമയം ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വർധിപ്പിച്ചിട്ടില്ല.

അഞ്ച് കിലോ സിലിണ്ടറുകളുടെ വില 655 രൂപയായി. കഴിഞ്ഞ മാർച്ച് ഒന്നിനും പാചക വാതക വില വലിയ രീതിയിൽ വർധിപ്പിച്ചിരുന്നു.

Top