എൽപിജി വിലവർധന: സിലിണ്ടർ മേശപ്പുറത്തുവച്ച് കോൺഗ്രസിന്റെ മീറ്റിങ്

ന്യൂഡൽഹി: എൽപിജിയുടെ വില 50 രൂപ കൂട്ടിയതിനു പിന്നാലെ പാചകവാതക സിലിണ്ടർ മേശപ്പുറത്തുവച്ച് കോൺഗ്രസിന്റ വാർത്താസമ്മേളനം. ഞായറാഴ്ച രാത്രിയാണ് ഗാർഹിക ഉപയോഗത്തിനുള്ള 14.2 കിലോഗ്രോ സിലിണ്ടറിന്റെ വില 50 രൂപ വർധിപ്പിച്ചത്. ഇതിനെതിരെ കോൺ‌ഗ്രസ് തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് മേശപ്പുറത്ത് 2 സിലിണ്ടറുകൾ വച്ചത്.

മോദി സർക്കാർ കർഷകരുടെ മാത്രമല്ല,  ഓരോ വീട്ടമ്മയുടെയും സാധാരണക്കാരന്റെയും നടുവൊടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാടെ പറഞ്ഞു. ഡിസംബറിലും രണ്ടു തവണ വില വർധിപ്പിച്ചതായി സുപ്രിയ പറഞ്ഞു.

എൽപിജിയുടെ വില വർധനയും ബജറ്റിൽ ഏർപ്പെടുത്തിയ അധിക എക്സൈസ് തീരുവയും സർക്കാർ പിന്‍വലിക്കണമെന്ന് സുപ്രിയ ആവവശ്യപ്പെട്ടു.

Top