കണ്ണൂരില്‍ പാചകവാതക ലോറി മറിഞ്ഞു; വാതകം ചോരുന്നു

കണ്ണൂര്‍: ചാലയില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. ചാല ബൈപ്പാസില്‍ വെച്ചാണ് അപകടമുണ്ടായത്. വാതകചോര്‍ച്ചയെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സ് സംഘവുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പ്രദേശത്ത് നിന്നും ആളുകളെ മാറ്റുന്നത് തുടരുകയാണ്.

നിലവില്‍ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘമാണ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കൂടുതല്‍ യൂണിറ്റുകളെ സ്ഥലത്തെത്തിക്കാനുള്ള നടപടികളാരംഭിച്ചതായി കണ്ണൂര്‍ മേയര്‍ അറിയിച്ചു. കൂടുതല്‍ പൊലീസും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. അമിത വേഗത്തിലെത്തിയ ലോറി മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.

 

Top