പാചക വാതക ട്രക്ക് തൊഴിലാളികള്‍ പ്രഖ്യാപിച്ചിരുന്ന സമരം പിന്‍വലിച്ചു

കൊച്ചി: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ മുതല്‍ പാചക വാതക ട്രക്ക് തൊഴിലാളികള്‍ പ്രഖ്യാപിച്ചിരുന്ന സമരം പിന്‍വലിച്ചു.

അഡീഷണല്‍ ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമായത്. ശമ്പള വര്‍ദ്ധന അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാമെന്ന് ട്രക്ക് ഉടമകള്‍ അറിയിച്ചു.

വേതന വര്‍ധന ആവശ്യപ്പെട്ടാണ് എല്‍പിജി ട്രക്ക് ഡ്രൈവര്‍മാരുടെ സംയുക്ത തൊഴിലാളി യൂണിയന്‍ സമരം നടത്താന്‍ തീരുമാനിച്ചിരുന്നത്.

Top