LPG cylinder prices hiked by Rs 18

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതകത്തിന്റെ വില കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലണ്ടറിന് 18രൂപയും വാണിജ്യാവശ്യത്തിനുള്ള സിലണ്ടറിന് 20 രൂപയുമാണ് കൂട്ടിയത്. ഇതോടെ സബ്‌സീഡി സിലണ്ടറിന്റെ വില 541.50 രൂപയായി. മണ്ണെണ്ണ ലിറ്ററിന് മൂന്നു രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്.

പെട്രോള്‍, ഡീസല്‍ വിലയും രണ്ട് ദിവസം മുമ്പ് വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ വില ലിറ്ററിന് 1.06 രൂപയും ഡീസലിന് ലിറ്ററിന് 2.94 രൂപയുമാണ് കൂട്ടിയത്.

അന്താരാഷ്ട്രവിപണിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയേറിയതും ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം കുറഞ്ഞതുമാണ് ഇപ്പോള്‍ വിലകൂട്ടാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

Top