രൂപം മാറി എല്‍പിജി സിലിണ്ടര്‍ !

തിരുവനന്തപുരം: ഇന്‍ഡേന്‍ കോംപസിറ്റ് എല്‍പിജി സിലിണ്ടര്‍ മന്ത്രി ജി.ആര്‍. അനില്‍ വിപണിയിലിറക്കി. തുടക്കത്തില്‍ തിരുവനന്തപുരത്തു മാത്രമാണു ലഭിക്കുക. തുടര്‍ന്നു കൊച്ചിയിലും കോഴിക്കോടും ക്രമേണ സംസ്ഥാനത്തൊട്ടാകെയും ലഭിക്കും. ഹൈ-ഡെന്‍സിറ്റി പോളിത്തിലീന്‍ ഉപയോഗിച്ചാണ് നിര്‍മാണം.

ഫൈബര്‍ ഗ്ലാസ് കവചവും ഉണ്ട്. പുറമേ എച്ച്ഡിപിഇ ഔട്ടര്‍ ജാക്കറ്റും. 5 കിലോ, 10 കിലോ തൂക്കം ഉള്ള രണ്ടു വേരിയന്റുകളില്‍ ലഭിക്കും. പരമ്പരാഗത സിലിണ്ടറുകളെ അപേക്ഷിച്ച് ഭാരം കുറവായതിനാല്‍ കൈകാര്യം ചെയ്യാന്‍ സൗകര്യപ്രദമാണ്.

സിലിണ്ടര്‍ സുതാര്യമായതിനാല്‍, എല്‍പിജിയുടെ അളവ് ഉപഭോക്താവിനു കാണാന്‍ കഴിയും. തുരുമ്പെടുക്കില്ല.

 

Top