ജസ്റ്റിസ് ലോയ കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: സിബിഐ ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഹര്‍ജിക്കാര്‍ക്ക് കേസിന്റെ എല്ലാ രേഖകളും കൈമാറാന്‍ ഒരാഴ്ച മുന്‍പ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ച് ഉത്തരവിട്ടിരുന്നു.

സുപ്രിംകോടതിയില്‍ ചീഫ് ജസ്റ്റിസിനെതിരെ ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെടെയുള്ള നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതിഷേധിക്കാന്‍ പ്രധാന കാരണമായത് ലോയ കേസ് ആയിരുന്നു. ഈ കേസ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചില്‍ നിന്ന് മാറ്റി മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് നല്‍കണം എന്നാണ് പ്രതിഷേധിച്ച ജഡ്ജിമാര്‍ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ അവര്‍ ഉറച്ച് നില്‍ക്കെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് തന്നെ കഴിഞ്ഞ ആഴ്ച ഈ കേസ് പരിഗണിച്ചു. പിന്നീട് അന്നത്തെ ഉത്തരവില്‍ താന്‍ പിന്മാറുന്നതായി അദ്ദേഹം തന്നെ വ്യക്തമാക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിലേക്ക് കേസ് നിശ്ചയിച്ചത്. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്ര ചൂഡ്, എ എം ഖാന്‍ വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

Top