കുറഞ്ഞ വേതനനം ; ബ്രിട്ടണിലെ മക്ഡൊണാള്‍ഡ് ജീവനക്കാര്‍ സമരത്തിലേക്ക്

ഫാസ്റ്റ്ഫുഡ് ലോകത്തിലെ വലിയ ശൃംഖലയായ മക്ഡൊണാള്‍ഡിലെ ബ്രിട്ടണിലെ ജീവനക്കാര്‍ സമരത്തിലേക്ക്.

ലേബര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ നടത്തുന്ന സമരത്തിൽ ജോലി സാഹചര്യവും കുറഞ്ഞ വേതനവും ഉയര്‍ത്തിയാണ് തൊഴിലാളികള്‍ രംഗത്തെത്തിയത്.

1974 ല്‍ ബ്രിട്ടണില്‍ മക്ഡൊണാള്‍ഡ് ആരംഭിച്ചതിന് ശേഷം ആദ്യമായാണ് കമ്പനി സമരത്തെ നേരിടുന്നത്.

കാംബ്രിഡ്ജിലെയും,ക്രെയ്ഫോര്‍ഡിലെയും രണ്ട് റെസ്റ്റോറന്റുകളിലെ 40 തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സീറോ അവര്‍ കോണ്‍ണ്ട്രാക്റ്റിനെതിരെയും തൊഴിലാളികള്‍ ശക്തമായ പ്രതിഷേധത്തിലാണ്. മണിക്കൂറില്‍ 10 യൂറോ ലഭിക്കണമെന്ന് തൊഴിലാളികളും സംഘനടകളും ആവശ്യപ്പെടുന്നുണ്ട്.

സമരത്തിനെതിരെ കമ്പനി രംഗത്തെത്തി. ബ്രിട്ടനിലുള്ള തൊഴിലാളികളില്‍ കുറച്ച് പേര്‍ മാത്രമാണ് സമരം ചെയ്യുന്നതെന്നും കമ്പനി തൊഴിലാളി ക്ഷേമത്തിന് കാര്യമായ പരിഗണന നല്‍കുന്നുണ്ടെന്നും പറയുന്നു.

1249 റസ്റ്റോറന്റുകളിലായി 115000 തൊഴിലാളികള്‍ ബ്രിട്ടനില് ജോലിചെയ്യുന്നുണ്ടെന്നും ഈ വര്‍ഷം തന്നെ ജോലി സമയം കൃത്യമായി ക്രമപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.

സമരം റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്നും എല്ലാ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കും എന്നുതന്നെയാണ് അധികൃതര്‍ പറയുന്നത്.

ജെര്‍മി കോര്‍ബൈന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി സമരത്തെ പിന്തുണക്കും.

മക്ഡൊണാള്‍ഡ് കമ്പനിയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി ശ്രമിക്കുമെന്നും ലേബര്‍ പാര്‍ട്ടി അറിയിച്ചു,

Top