ഇന്ത്യയില്‍ അടച്ചത് കുറഞ്ഞ നികുതി; ബിബിസി സമ്മതിച്ചതായി റിപ്പോര്‍ട്ട്

ദില്ലി: ഇന്ത്യയില്‍ കുറഞ്ഞ നികുതിയാണ് അടച്ചതെന്ന് ബിബിസി സമ്മതിച്ചതായി റിപ്പോര്‍ട്ട്. 40 കോടി രൂപയോളം വരുമാനം ബിബിസി അടച്ചില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു. കുറഞ്ഞ തുക അടച്ചതിന് പിഴയും പലിശയും ബിബിസി അടക്കണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ നിലപാടെടുത്തു.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബിബിസിയുടെ ദില്ലി, മുംബൈ ഓഫിസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയ്യാറാക്കിയ മോദി ഡോക്യുമെന്ററി റിലീസായതിന് പിന്നാലെ ഇന്ത്യയിലെ ബിബിസി ഓഫീസുകളില്‍ നടന്ന പരിശോധന വന്‍ വിവാദത്തിലാണ് കലാശിച്ചത്.

Top