പതിവിലും നേരത്തേ ഭ്രമണം പൂര്‍ത്തിയാക്കി ഭൂമി; ഏറ്റവും ചെറിയ ദിനമായി ജൂലൈ 29

ലണ്ടന്‍: പതിവിലും നേരത്തേ ഭൂമിയുടെ ഭ്രമണം പൂര്‍ത്തിയാക്കിയതോടെ ജൂലൈ 29 ഏറ്റവും ചെറിയ ദിവസമായി. 24 മണിക്കൂറിന് 1.59 മില്ലി സെക്കന്‍ഡ് പൂര്‍ത്തിയാകാനുള്ളപ്പോഴാണ് ഭൂമി വ്യാഴാഴ്ചത്തെ ഭ്രമണം അവസാനിപ്പിച്ചത്. 24 മണിക്കൂറാകാന്‍ 1.47 മില്ലി സെക്കന്‍ഡിന്റെ കുറവില്‍ 2020 ജൂലൈ 19 ആയിരുന്നു ഇതുവരെയുള്ള ചെറിയദിനം.

ഭൂമി ഭ്രമണവേ​ഗം കൂട്ടിയെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍. എന്നാൽ, ഇതിന്റെ കാരണം വ്യക്തമല്ല. ഭൂമിയുടെ അകത്തെയും പുറത്തെയും പാളികളിലെ പ്രവര്‍ത്തനം, സമുദ്ര വേലിയേറ്റം, കാലാവസ്ഥാ വ്യതിയാനം എന്നിവയിലെ മാറ്റങ്ങള്‍ ഇതിന്റെ കാരണമായിട്ടുണ്ടെന്നാണ് നി​ഗമനം.

Top