മസ്‌കറ്റ്: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ഒമാനിലെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിയും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 10 മുതല്‍ 50 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. കൂടാതെ മണിക്കൂറില്‍ 27 മുതല്‍ 46 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശും.
മുസന്ദം ഗവര്‍ണറേറ്റിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും അറബി കടലിന്റെ തീരങ്ങളിലും തിരമാലകള്‍ രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്നേക്കും.മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് കടലില്‍ പോകുന്നവരും കപ്പല്‍ യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്.