ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്പെട്ടു, സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെട്ടു. അടുത്ത 12 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റാകാനുള്ള നേരിയ സാധ്യതയുള്ളതിനാല്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. തെക്കന്‍ കേരളത്തില്‍ നാളെ മുതല്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം- കൊല്ലം ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ പൊതുവിലും മലയോര മേഖലകളിലുള്ളവര്‍ പ്രത്യേക ജാഗ്രതയും പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

Top