ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തമിഴ്‌നാട് പുതുച്ചേരി തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുള്ള ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായും ചൊവ്വാഴ്ചയോട നിവാര്‍ ചുഴലിക്കാറ്റായി മാറാനും സാധ്യതയെന്നാണ് അറിയിപ്പ്.

അതേസമയം, അറബിക്കടലില്‍ രൂപം കൊണ്ട ഗതി ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി. നാളെ രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി സോമാലിയ തീരത്ത് പ്രവേശിക്കാനാണ് സാധ്യത. മണിക്കൂറില്‍ 145 കിലോമീറ്ററാണ് ഇതിന്റെ വേഗത.

ബുധനാഴ്ച രാവിലെ തമിഴ്‌നാട് -പുതുച്ചേരി തീരത്ത് കര തൊടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇറാന്‍ നിര്‍ദ്ദേശിച്ച ‘നിവാര്‍’ എന്ന പേരിലാവും ചുഴലിക്കാണ് അറിയപ്പെടുക. തമിഴ്‌നാട്, ആന്ധ്രാ സംസ്ഥാനങ്ങള്‍ക്കാണ് ഇതി ഭീഷണിയാകുന്നത്. കേരളത്തില്‍ ഇതുവരെയുള്ള നിഗമന പ്രകാരം സാധാരണ മഴക്ക് മാത്രമാണ് സാധ്യത.

Top