വടക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; തീവ്രന്യൂനമര്‍ദ്ദമാകാന്‍ സാധ്യത

തിരുവനന്തപുരം: വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 15 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സെപ്റ്റംബര്‍ 14,15 തീയതികളില്‍ കേരളത്തില്‍ വ്യാപകമായി ശക്തമായ മഴ സാധ്യതയെന്നും പ്രവചനമുണ്ട്.

കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച 7 ജില്ലകളിലും ചൊവ്വാഴ്ച്ച 12 ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ രൂപീകരണവും വികാസവും അതുമായി ബന്ധപ്പെട്ട കാലാവസ്ഥ മാറ്റങ്ങളെയും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

 

Top