ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; തമിഴ്‌നാട്, ആന്ധ്ര തീരത്ത് ജാഗ്രത

ചെന്നൈ: ബംഗാൾ ഉൾക്കടൽ രൂപംകൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി. ഇന്ന് വൈകുന്നേരത്തോടെ ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുടർന്ന് കാറ്റ് തമിഴ്‌നാട് ആന്ധ്രാ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. വടക്കൻ തമിഴ്‌നാട്, പുതുച്ചേരി തെക്കൻ ആന്ധ്രാ തീരത്ത് ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റ് പുതുച്ചേരിക്കും ചെന്നൈയ്ക്കുമിടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രാഥമിക നിഗമനം.

ന്യൂനമർദം ശക്തിപ്രാപിക്കുന്നതിന്റെ ഭാഗമായി കാറ്റും ഈർപ്പവും ന്യൂനമർദത്തിലേക്ക് വലിക്കപ്പെടുന്നതിനാൽ കേരളത്തിൽ ഇന്നും നാളെയും മഴ ദുർബലമായേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.

 

Top