അറബിക്കടലില്‍ ന്യൂന മര്‍ദ്ദം; 48 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യത

ഭൂമധ്യ രേഖയ്ക്ക് സമീപം പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിനും തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായി ന്യൂന മര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യത. ന്യൂന മര്‍ദ്ദത്തിന്റെ സഞ്ചാര പാതയില്‍ കൃത്യത വന്നിട്ടില്ല. ചില ഏജന്‍സികള്‍ ന്യൂന മര്‍ദ്ദം ലക്ഷദ്വീപ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതായി സൂചന നല്‍കുന്നു.

വരും ദിവസങ്ങളിലും കേരളത്തില്‍ കാര്യമായ മഴയ്ക്ക് സാധ്യതയില്ല. ന്യൂന മര്‍ദ്ദത്തിന്റെ സഞ്ചാരപാതക്കനുസരിച്ചായിരിക്കും കേരളത്തിലെ മഴ. വരും ദിവസങ്ങളില്‍ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Top