low interest rate for investment projects

ന്യൂഡല്‍ഹി: വിവിധ സമ്പാദ്യ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ചത് ഇന്നു പ്രാബല്യത്തിലാകും. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിലെ പലിശ മാത്രം കുറച്ചില്ല. അതു നാലു ശതമാനം തന്നെ തുടരും. മറ്റുള്ളവയ്‌ക്കെല്ലാം നിരക്ക് താണു. ഗവണ്‍മെന്റ് കടപ്പത്രങ്ങളുടെ പലിശനിരക്കുമായി ബന്ധപ്പെടുത്തിയാണ് ഇനി ഇവയില്‍ പലിശ നല്കുക. ചിലവയ്ക്ക് കടപ്പത്ര പലിശ, മറ്റു ചിലവയ്ക്കു കടപ്പത്ര പലിശയേക്കാള്‍ കാല്‍ ശതമാനം കൂടുതല്‍ എന്നതാകും നിരക്ക്.

ഓരോ ത്രൈമാസത്തിലും നല്കുന്ന പലിശ ത്രൈമാസം തുടങ്ങുന്നതിനു 15 ദിവസം മുന്‍പ് അറിയിക്കും. ഇന്നു നടപ്പില്‍ വരുന്നത് ഏപ്രില്‍ -ജൂണ്‍ ത്രൈമാസത്തിലെ നിരക്കാണ്. ജൂലൈ മുതലുള്ളതു ജൂണ്‍ 15ന് അറിയിക്കും.

പുതിയനിരക്കനുസരിച്ചു കിസാന്‍ വികാസ് പത്രയിലെ നിക്ഷേപം ഇരട്ടിക്കാന്‍ 110 മാസം വേണം. പഴയ നിരക്കില്‍ 100 മാസംകൊണ്ട് ഇരട്ടിച്ചിരുന്നു.

Top