സ്‌മൈൽ പ്ളീസ്; തുടക്കക്കാർക്ക് കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന ക്യാമറകൾ

ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള ആളുകളിൽ മിക്കവർക്കും ഉണ്ടാകുന്ന സംശയമാണ് ഏത് ക്യാമറ വാങ്ങുമെന്നത്. ലക്ഷങ്ങൾ വില വരുന്ന പ്രൊഫഷണൽ ക്യാമറകൾ ഉപയോഗിക്കുന്നതിന് മുമ്പ് മാനുവൽ മോഡും മറ്റും കൃത്യമായി പഠിക്കാൻ അധിക ചെലവില്ലാത്ത ക്യാമറകൾ സ്വന്തമാക്കുന്നതായിരിക്കും നല്ലത്. ഏതാണ്ട് പ്രൊഫഷണൽ ക്യാമറയ്ക്ക് സമാനമായ സെറ്റിങ്സ് ഉള്ള ഈ ക്യാമറകൾ ഫോട്ടോഗ്രാഫി സ്കിൽസ് വളർത്താനും മികച്ച ക്വാളിറ്റിയുള്ള ചിത്രങ്ങൾ പകർത്താനും സഹായിക്കുന്നു.

1 . തുടക്കക്കാർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിഎസ്എൽആർ ക്യാമറയാണ് കാനൺ EOS 250D. APS-C സെൻസറുള്ള ഈ ക്യാമറയിൽ 24.1 എംപി സെൻസറാണ് ഉള്ളത്. ഡ്യുവൽ പിക്‌സൽ സിഎംഒഎസ് ഓട്ടോഫോക്കസ് സിസ്റ്റമുള്ള ഈ ക്യാമറ ബോഡിക്കൊപ്പം 18-55 എംഎം കിറ്റ് ലെൻസും ലഭിക്കും. 4കെ മൂവി ക്യാപ്‌ചർ ഫീച്ചർ ചെയ്യുന്ന ആദ്യത്തെ എൻ‌ട്രി ലെവൽ ഡി‌എസ്‌എൽ‌ആർ കൂടിയാണിത്. 3.0-ഇഞ്ച് സ്‌ക്രീൻ, പെന്റമിറർ വ്യൂ‌ഫൈൻഡർ‌, കാനൺ ഇഎഫ് ലെൻസ് മൌണ്ട്, 4കെ സപ്പോർട്ട് എന്നിവയോടെയാണ് ഈ ക്യാമറ വിപണിയിലെത്തിച്ചിരിക്കുന്നത്.

2. തുടക്കകാർക്ക് പ്രഫഷണൽ ഡിഎസ്എൽആർ ഉപയോഗിക്കുന്ന അതേ രീതിയിൽ പ്രവർത്തിപ്പിക്കാവുന്ന ക്യാമറയാണ് നിക്കോൺ ഡി35000 ഡിഎസ്എൽആർ ക്യാമറ. 24.2 എംപി എപിസി-സി സെൻസറുമായിട്ടാണ് ഈ ക്യാമറ വരുന്നത്. 3.0 ഇഞ്ച് സ്ക്രീൻ, നിക്കോൺ എഫ് ലെൻസ് മൌണ്ട് എന്നീ ഫീച്ചറുകളുള്ള ഈ ക്യാമറയിൽ ഫുൾ ഓട്ടോമാറ്റിക്ക് മോഡും ഉണ്ട്. മികച്ച ഐ‌എസ്ഒ (സെൻ‌സിറ്റിവിറ്റി), വേഗതയേറിയ 5 എഫ്പി‌എസ് ബർസ്റ്റ് റേറ്റ്, ഉയർന്ന റെസല്യൂഷൻ എൽ‌സിഡി സ്ക്രീൻ എന്നിവ ഈ ക്യാമറയെ മികച്ചതാക്കുന്നു.

3. 20.3 എംപി സി‌എസ്‌സി സെൻസറുള്ള പാനസോണിക് ലൂമിക്സ് ജി100 ക്യാമറയിൽ 3-ഇഞ്ച് വേരിയ-ആംഗിൾ ടച്ച്‌സ്‌ക്രീനും ഉണ്ട്. ഇലക്ട്രോണിക് 3,690 കെ വ്യൂഫൈൻഡർ, മൈക്രോ ഫോർ തേർഡ്സ് ലെൻസ് മൌണ്ട്, 4 കെ സപ്പോർട്ട് എന്നിവയാണ് ഈ ക്യാമറയുടെ സവിശേഷതകൾ. സ്റ്റില്ലുകളും വീഡിയോകളും ഒരുപോലെ ക്യാപ്ച്ചർ ചെയ്യാവുന്ന ക്യാമറയാണ് ഇത്. ഭാരം വളരെ കുറവാണെന്നതാണ് ഈ ക്യാമറയുടെ മറ്റൊരു സവിശേഷത.

4. ഫ്യൂജിഫിലിം എക്സ്-ടി 200 എന്ന ഈ സി‌എസ്‌സി ക്യാമറയിൽ എപിഎസ്-സി 24.2 എംപി സെൻസറാണ് ഉള്ളത്. 3.5-ഇഞ്ച് സ്ക്രീനും ഇലക്ട്രോണിക്ക് വ്യൂഫൈൻഡറും ഈ ക്യാമറയിൽ ഉണ്ട്. ഫ്യൂജിഫിലിം എക്സ് ലെൻസ് മൌണ്ടാണ് ക്യാമറയിലുള്ളത്. 4 കെ സപ്പോർട്ടും ഈ ക്യാമറയിൽ നൽകിയിട്ടുണ്ട്.

5. സോണി എ6000 ഒരു മിറർലസ് ക്യാമറയാണ്. 24.3 എംപി എപിഎസ്-സി സെൻസറുള്ള ഈ ക്യാമറയിൽ 3.0 ഇഞ്ച് സ്ക്രീനാണ് ഉള്ളത്. ഇലക്ട്രോണിക് വ്യൂഫൈൻഡർ, സോണി ഇ ലെൻസ് മൌണ്ട്, ഫുൾ എച്ച്ഡി സപ്പോർട്ട് എന്നിവയും ഈ ക്യാമറയിൽ ഉണ്ട്. വേഗതയേറിയ ഷൂട്ടിംഗ്, ഭാരം കുറഞ്ഞ ബോഡി, എപിഎസ്-സി സെൻസർ, മികച്ച ഓട്ടോഫോക്കസ് സിസ്റ്റം എന്നിവയെല്ലാമാണ് ഈ ക്യാമറയെ തുടക്കകാർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ക്യാമറയാക്കി മാറ്റുന്നത്.

Top