സല്‍മാന്‍ ഖാന്റെ ലവ്‌രാത്രിയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ല്‍മാന്‍ ഖാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ലവ്‌രാത്രിയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. സല്‍മാന്‍ഖാന്‍ തന്നെയാണ് ട്വിറ്ററിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. സല്‍മാന്‍ഖാന്റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയും വരീന ഹുസൈനുമാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. അഭിരാജ് മണിവാളയാണ് സംവിധാനം.

നിരെന്‍ ഭട്ടാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബറോഡയിലുള്ള ഒരു യുവാവ് ഒരു എന്‍ആര്‍ഐ പെണ്‍കുട്ടിയെ പരിചയപ്പെടുകയും തുടര്‍ന്നുള്ള യാത്രകളുമാണ് ചിത്രത്തിന്റെ പ്രമേയം. റൊമാന്റിക് ചിത്രമാണ് ലവ്‌രാത്രി.

സുഷൃത് എന്നാണ് ആയുഷിന്റെ കഥാപാത്രത്തിന്റെ പേര്. നവരാത്രി ആഘോഷം അവസാനിച്ച് അവള്‍ വീണ്ടും വിദേശത്തേക്ക് പോകുന്നതിനെ തുടര്‍ന്നാണ് കഥയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. അര്‍ബ്ബാസ് ഖാന്‍, സൊഹാലി ഖാന്‍ എന്നിവരും ചെറിയ വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം ഒക്ടോബര്‍ 5ന് തിയറ്ററുകളിലെത്തും.

Top